ഇടവകദിനം

പെരുന്തുരുത്തി മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി ഇടവകദിനം - 03-08-2025 (ഞായർ)

സ്നേഹമുള്ളവരെ,
ദൈവത്തിൽ ആശ്രയിച്ച് നമ്മുടെ പെരുന്തുരുത്തി മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവകദിനം 2025 ആഗസ്റ്റ് 3-ാം തീയതി, ഞായറാഴ്ച ദിനത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
 
പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്ന രീതിയിലാണ്:
 
🕖 7.00 am – പ്രഭാത നമസ്കാരം
🕗 8.00 am – വിശുദ്ധ കുർബ്ബാന
🥣 9.30 am – ബ്രേക്ക് ഫാസ്റ്റ്
👨‍👩‍👧‍👦 10.00 am – കുടുംബസംഗമം, ആദരിക്കൽ
🎉 12.00 noon – വിനോദപരിപാടികൾ
🍽 1.00 pm – സ്നേഹവിരുന്ന്
 
✨ കുടുംബസംഗമം (10.00 am):
മുൻ കൈക്കാരന്മാർ, മുൻ സെക്രട്ടറിമാർ
 
50-ാം വിവാഹവാർഷികം പിന്നിട്ട ദമ്പതികൾ
 
ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ അംഗീകാരം നേടിയവർ
 
ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, എം.ഫിൽ, ഡോക്ടറേറ്റ് തുടങ്ങിയ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ
 
സെക്കൻഡറി, ഹയർസെക്കൻഡറി പരീക്ഷ വിജയികൾ
 
🎭 ആത്മീയ സംഘടനകളുടെ സംയുക്ത വാർഷിക ആഘോഷം നടക്കുന്ന പശ്ചാത്തലത്തിൽ ഓരോ ആത്മീയസംഘടനയും ഒരു പ്രോഗ്രാം വീതം അവതരിപ്പിക്കേണ്ടതുണ്ട്.
🎓 വിജയികളായ വിദ്യാർത്ഥികൾക്ക് യുവജനപ്രസ്ഥാനത്തിന്റെ മെമെന്റോ നൽകി ആദരിക്കും.
 
🙏 പ്രത്യേക ശ്രദ്ധയ്ക്ക്
ആദരവിനും അനുമോദനത്തിനുമായി തിരഞ്ഞെടുക്കപ്പെടേണ്ടവരുടെ പേരുകളുടെ ലിസ്റ്റ് താഴെപ്പറയുന്ന വിഭാഗങ്ങളിലായി ജൂലൈ 25-നകം പള്ളിയിൽ സമർപ്പിക്കണം:
 
മുൻ കൈക്കാരന്മാർ / മുൻ സെക്രട്ടറിമാർ
 
ജില്ലാ/സംസ്ഥാന/ദേശീയ സമ്മാനങ്ങൾ നേടിയവർ
 
50-ാം വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ
 
ഡിപ്ലോമ, ഡിഗ്രി, പി.ജി, എം.ഫിൽ, പി.എച്ച്.ഡി. പൂർത്തിയാക്കിയവർ (ഏതു വർഷമാകട്ടെ)
 
സെക്കൻഡറി, ഹയർസെക്കൻഡറി വിജയികൾ
🔖 സർട്ടിഫിക്കറ്റുകളുടെ കോപ്പിയോടൊപ്പം സമർപ്പിക്കുക.
 സണ്ണിയച്ചൻ
വികാരി